ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വധശ്രമം

പാക്കിസ്ഥാനിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വധശ്രമം. ഇസ്ലാമാബാദ് സ്വദേശിയായ മര്‍വ്വ മാലിക്കിന് നേരെയാണ് വധശ്രമമുണ്ടായത്. ലാഹോറിലെ പട്ടാള ക്യാമ്പിന് സമീപത്തുള്ള ഫാര്‍മസിയില്‍ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു സംഘം മര്‍വ്വയെ ആക്രമിച്ചതെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട മര്‍വ്വ പൊലീസിന്റെ സംരക്ഷണത്തിലാണ് കഴിയുന്നത്. 2018-ല്‍ പാക്കിസ്ഥാന്‍ നടപ്പിലാക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ നിയമത്തില്‍ തന്റെ കാഴ്ച്ചപ്പാട് തുറന്ന് പറഞ്ഞതിന് പിന്നാലെ തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് മര്‍വ്വ തുറന്ന് പറഞ്ഞിരുന്നു. ഫോണിലൂടെയും മെയില്‍ വഴിയും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്നും മര്‍വ്വ ആവശ്യപ്പെട്ടിരുന്നു.

2018-ലാണ് പാക്കിസ്ഥാനിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താ അവതാരകയായി മര്‍വ്വ മാലിക് ചരിത്രം സൃഷ്ടിച്ചത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാക്കിസ്ഥാനിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മര്‍വ്വ തുറന്നു കാട്ടിയിരുന്നു. ജേര്‍ണലിസത്തില്‍ ബിരുദം നേടിയ മര്‍വ്വ മേക്കപ്പ് ആര്‍ട്ടിസ്റ്റായാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News