വനിതാ ടി-20: കലാശപ്പോരാട്ടത്തിന് ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയും ഇന്നിറങ്ങും

വനിതാ ടി-20 ലോകകപ്പ് ഫൈനല്‍ ഇന്ന് നടക്കും. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. വൈകിട്ട് ഇന്ത്യന്‍ സമയം 6.30ന് കേപ്പ്ടൗണിലെ ന്യൂ ലാന്‍ഡ്സ് മൈതാനത്താണ് മത്സരം നടക്കുന്നത്. ഓസ്‌ട്രേലിയ അഞ്ച് ലോകകപ്പുകളില്‍ കിരീടം ഉയര്‍ത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്ക ഇതാദ്യമായാണ് വനിതാ ടി-20 ലോകകപ്പ് ഫൈനലില്‍ എത്തുന്നത്.

വനിതാ ടി-20 ലോകകപ്പില്‍ ഇരു ടീമുകളും ആറ് തവണ പരസ്പരം ഏറ്റുമുട്ടിയിരുന്നു. എല്ലാത്തിലും വിജയം ഓസ്ട്രേലിയക്കൊപ്പം ആയിരുന്നു. ടി-20 ലോകകപ്പില്‍ 20 മത്സരങ്ങളില്‍ 19 എണ്ണത്തിലും ഓസ്‌ട്രേലിയ വിജയിച്ചിട്ടുണ്ട്. ഗ്രൂപ്പ് സ്റ്റേജില്‍ ദക്ഷിണാഫ്രിക്കയെ ഓസ്‌ട്രേലിയ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.

തങ്ങളുടെ ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വപ്നം കാണുകയാണ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്ണുകള്‍ നേടിയ തസ്മിന്‍ ബ്രിട്ട്സാണ് ടീമിന്റെ കരുത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News