കെപിസിസി പുനഃസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം തുടരുന്നു. പ്രശ്‌നപരിഹാരത്തിന് താരിഖ് അന്‍വര്‍ വിളിച്ച യോഗം മുടങ്ങി. വി.ഡി സതീശന്‍ വിട്ടുനിന്നതിനെ തുടര്‍ന്നാണ് യോഗം മുടങ്ങിയത്. വി.ഡി സതീശന്‍ പ്രശ്‌നപരിഹാരത്തിന് തയ്യാറാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.
കെപിസിസിയില്‍ പുതിയ അംഗങ്ങളെ എടുത്തതില്‍ കൂടിയാലോചനകള്‍ ഉണ്ടായിരുന്നില്ലെന്ന് രമേശ് ചെന്നിത്തലയാണ് ആദ്യം വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ന്ന് രമേശ് ചെന്നിത്തലയെ തള്ളുന്ന നിലപാടുമായി വി.ഡി സതീശനും സുധാകരനും രംഗത്തെത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസിയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പരാതി നല്‍കിയത്.
ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രശ്‌ന പരിഹാരത്തിന് വേണ്ടി അടിയന്തര യോഗം വിളിച്ചത്. കെപിസിസി ലിസ്റ്റ് മരവിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.
അതേസമയം, കേരളത്തിലെ നേതാക്കളെ വിമര്‍ശിച്ച് രാജ് മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തി. കേരള ഘടകത്തിലെ പോര് പ്ലീനറി സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്നും പരസ്പരം ചെളി വാരിയെറിയേണ്ട വേദി ഇതായിരുന്നില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here