കൊവിഡാനന്തര ടൂറിസത്തില്‍ നേട്ടം കൊയ്ത് ബഹ്‌റൈന്‍

കൊവിഡാനന്തര ടൂറിസം സാധ്യതകളെ ക്രിയാത്മകമായി ഉപയോഗിച്ചതോടെ നേട്ടം കൊയ്ത് ബഹ്‌റൈന്‍. കൊവിഡ് പ്രതിസന്ധിക്ക് ശേഷം മികച്ച വളര്‍ച്ചയാണ് ബഹ്‌റൈന്‍ വിനോദസഞ്ചാര മേഖല ലഭ്യമാക്കിയിരിക്കുന്നത്. ഭരണകൂടം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022-ല്‍ മാത്രം 150 കോടി ദിനാറിന്റെ വരുമാനമാണ് വിനോദസഞ്ചാര മേഖലയില്‍ നിന്ന് ലഭിച്ചത്.

കൊവിഡ് മൂലമുണ്ടായ പ്രതിസന്ധി ആഗോളതലത്തില്‍ വിനോദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ നിലവിലെ കുതിച്ചു ചാട്ടത്തിലൂടെ കൊവിഡിന് മുമ്പുണ്ടായിരുന്ന വരുമാനത്തിനേക്കാള്‍ കൂടുതല്‍ വരുമാനം നേടാനായത് വലിയ മുന്നേറ്റമായാണ് അധികൃതര്‍ കണക്കാക്കുന്നത്. ബഹ്‌റൈന്‍ ഭരണകൂടത്തിന്റെയും അധികാരികളുടെയും കാര്യക്ഷമമായ ഇടപെടലുകളാണ് വിനോദസഞ്ചാര മേഖലയുടെ വലിയ തിരിച്ചുവരവിന് സഹായിച്ചതെന്നും ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം 99 ലക്ഷം സന്ദര്‍ശകര്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ബഹ്‌റൈനില്‍ എത്തിയിരുന്നു. 2020ലെയും 2021ലെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം മാത്രം സന്ദര്‍ശകരുടെ എണ്ണത്തില്‍ മൂന്ന് മടങ്ങ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News