മരവിച്ച പെണ്‍മനസ്സുകളെ ഉണര്‍ത്താന്‍ ‘മറിയം’ വരുന്നു

മരവിച്ച പെണ്‍മനസ്സുകള്‍ക്ക് ഉണര്‍ത്തുപാട്ടായി ‘മറിയം’ വരുന്നു. വാടിപ്പോയ പെണ്‍കരുത്ത് പ്രകൃതിയുടെ ലാളനയില്‍ ഉയര്‍ത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. അതിജീവനത്തിന്റെ കഥ പറയുന്ന മറിയം, സമകാലിക സമൂഹത്തിലെ പ്രസക്തിയുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്.

കപ്പിള്‍ ഡയറക്ടേഴ്‌സായ ബിബിന്‍ജോയ് – ഷിഹാബിബിന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 3ന് തിയേറ്ററുകളിലെത്തും. മൃണാളിനി സൂസണ്‍ ജോര്‍ജാണ് മറിയമായി സ്‌ക്രീനിലെത്തുന്നത്. ജോസഫ് ചിലമ്പന്‍, ക്രിസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്‍, അനിക്‌സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇ.വി, സുനില്‍, എബി ചാണ്ടി, ബോബിന്‍ ജോയി, അരുണ്‍ ചാക്കോ, മെല്‍ബിന്‍ ബേബി, ചിന്നു മൃദുല്‍, ശ്രീനിക്, അരുണ്‍ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യന്‍ പെരുമ്പാവൂര്‍, ദീപു, വിജീഷ്, ഷാമോന്‍ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നുണ്ട്.

ബാനര്‍-എഎംകെ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം-മഞ്ചു കപൂര്‍, സംവിധാനം-ബിബിന്‍ ജോയ്, ഷിഹാബിബിന്‍, രചന- ബിബിന്‍ ജോയി, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, എഡിറ്റിംഗ് – റാഷിന്‍ അഹമ്മദ്, ഗാനരചന – വിഭു പിരപ്പന്‍കോട്, സംഗീതം – വിഭു വെഞാറമൂട്, ആലാപനം – അവനി എസ് എസ് , വിഭു വെഞാറമൂട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രേമന്‍ പെരുമ്പാവൂര്‍, കല- വിനീഷ് കണ്ണന്‍, ചമയം – ജയരാജ് കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സന്ദീപ് അജിത്ത് കുമാര്‍ , അസോസിയേറ്റ് ഡയറക്ടര്‍ – സെയ്ദ് അസീസ്, പശ്ചാത്തലസംഗീതം-ഗിരി സദാശിവന്‍, സ്റ്റില്‍സ്-ജാക്‌സന്‍ കട്ടപ്പന, പിആര്‍ഒ-അജയ് തുണ്ടത്തില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News