ആഗോളതലത്തില്‍ ടെക് കമ്പനികളില്‍ ജീവനക്കാരെ പിരിച്ചുവിടല്‍ തുടരുകയാണ്. ട്വിറ്ററില്‍ ശനിയാഴ്ച നടന്ന ഏറ്റവും ഒടുവിലത്തെ പിരിച്ചുവിടല്‍ നടപടിയില്‍ 50 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായതായാണ് റിപ്പോര്‍ട്ട്. ഇലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കലിന് ശേഷം ട്വിറ്ററിലുണ്ടായ ജീവനക്കാരുടെ എണ്ണത്തിന്റെ കുറവ് അനുദിനം ഉയരുകയാണ്. ഒരു രാജ്യാന്തര മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 50 ശതമാനത്തിലധികം പേര്‍ക്ക് ജോലി നഷ്ടമായി എന്നാണ് വ്യക്തമാക്കുന്നത്.
ട്വിറ്ററിലെ സമീപകാല ജോലി വെട്ടിക്കുറക്കലുകള്‍ എഞ്ചിനീയറിംഗ് ടീമുകളെയാണ് ബാധിച്ചത്. ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള മത്സരവും കാരണം ട്വിറ്റര്‍ സമീപ വര്‍ഷങ്ങളില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടുകയാണ്. അതുകൊണ്ടുതന്നെ, കമ്പനിയുടെ വരുമാനവും സമ്മര്‍ദ്ദത്തിലാണ് എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്റെ ഫലമായി പുതിയ പരസ്യ ഫോര്‍മാറ്റുകള്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ട്വിറ്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കൂടാതെ, തത്സമയ ഓഡിയോ ചാറ്റ് സങ്കേതമായ ട്വിറ്റര്‍ സ്പേസസ് പോലുള്ള പുതിയ സവിശേഷതകള്‍ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here