സ്വന്തം തട്ടകത്തില്‍ അടിപതറി കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഹൈദരാബാദ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ ഗോളടിക്കാനനുവദിക്കാതെ പ്രതിരോധനിര തീര്‍ത്ത് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ബോര്‍ജ ഹെരേരയാണ് ഹൈദരാബാദിന് വേണ്ടി ഗോള്‍ നേടിയത്.

കളിയുടെ ആദ്യഘട്ടം മുതലേ ബ്ലാസ്റ്റേഴ്സ് പന്ത് തട്ടകത്തിലാക്കിയെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞില്ല. ഹൈദരാബാദ് ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിച്ചത്. എന്നാല്‍, ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയുടെ വീഴ്ച മൂലം പന്ത് വല കുലുക്കി.

തോല്‍വിയോടെ 20 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ലീഗ് ഘട്ടത്തില്‍ അഞ്ചാം സ്ഥാനത്തെത്തി. മാര്‍ച്ച് മൂന്നിന് നടക്കുന്ന മത്സരത്തില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനക്കാരായ ബംഗളുരു എഫ്‌സിയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News