മേഘാലയയില്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 33.24 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 8.63 കോടി രൂപയും പിടിച്ചെടുത്തു. 91 ലക്ഷം രൂപ വിലമതിക്കുന്ന ലോഹങ്ങള്‍, 2.54 കോടിയുടെ മദ്യം, 27.37 കോടി രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എഫ്ആര്‍ ഖാര്‍കോന്‍ഗോറെയെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ജനുവരി 18ന് ശേഷം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വസ്തുക്കളുടെ ആകെ മൂല്യം 72.70 കോടി രൂപയാണെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മേഘാലയ അസംബ്ലിയിലെ 60 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ചയാണ് നടക്കുന്നത്. മാര്‍ച്ച് 2ന് വോട്ടെണ്ണല്‍ നടക്കും. കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ടിയാണ് നിലവില്‍ മേഘാലയ ഭരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here