ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു മദ്യനയക്കേസില്‍ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് സിബിഐ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റെന്ന് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും എഎപിയും രംഗത്തെത്തി.
അറസ്റ്റിനെതിരൈ ശക്തമായ പ്രതിഷേധവുമായി മുന്‍പോട്ട് പോകാനാണ് എഎപിയുടെ തീരുമാനം. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് സിസോദിയ. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സിബിഐ ആസ്ഥാനത്തിന് ചുറ്റും നിരോധനാജ്ഞയും വന്‍ സുരക്ഷയും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here