മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്, രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര നീലേശ്വരം കുറുമ്പല്ലൂരില്‍ സജയകുമാര്‍(28), കുന്നത്തുകാല്‍ പനയറക്കോണം ആന്‍സി നിവാസില്‍ പ്രതാപന്‍(42) എന്നിവരാണ് പിടിയിലായത്.

16 ഗ്രാം തൂക്കം വരുന്ന രണ്ടു വളകള്‍ വെള്ളറട ആനപ്പാറയിലെ വിശ്വം ഫിനാന്‍സില്‍ പണയം വെച്ചായിരുന്നു തട്ടിപ്പ്. ഇവര്‍ പണയം വെച്ച വളകള്‍ ചെമ്പില്‍ നിര്‍മ്മിച്ച് സ്വര്‍ണം പൂശിയതായിരുന്നു. ഒരു വള പണയം വെച്ച് കിട്ടുന്നതില്‍ നിന്ന് 10,000 രൂപ ഇവര്‍ക്ക് കിട്ടും. ബാക്കി പണം സ്വര്‍ണം നല്‍കുന്നവര്‍ക്കാണ്. ആനപ്പാറയിലെ മറ്റു രണ്ട് സ്ഥാപനങ്ങളിലും പനച്ചമൂട്ടിലെ ഒരു സ്ഥാപനത്തിലും ഇത്തരത്തില്‍ മുക്കുപണ്ടം പണയം വെച്ച് ഇവര്‍ പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതിനായി ആഭരണങ്ങള്‍ എടുക്കാന്‍ കൊട്ടാരക്കരയിലേക്ക് പോകുന്നതിനിടയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News