മേഘാലയയും നാഗാലാന്‍ഡും പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ആണ് പോളിംഗ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും 60 നിയമസഭാ സീറ്റുകളാണുള്ളത്. നാഗാലാന്‍ഡിലെ അകുലുട്ടോ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാമനിര്‍ദേശപത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. അതിനാല്‍, നാഗാലാന്‍ഡില്‍ 59 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
21 ലക്ഷം വോട്ടര്‍മാരുള്ള മേഘാലയയില്‍ എന്‍പിപിയും ബിജെപിയും ടിഎംസിയും കോണ്‍ഗ്രസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നാഗാലാന്‍ഡില്‍ ആകട്ടെ എന്‍ഡിപിപി-ബിജെപി സഖ്യവും എന്‍പിഎഫും തമ്മില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. നാഗാലാന്‍ഡില്‍ 13 ലക്ഷത്തോളം വരുന്ന വോട്ടര്‍മാരാണുള്ളത്. മേഘാലയയില്‍ 369 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുമ്പോള്‍ നാഗാലാന്‍ഡിലാകട്ടെ 183 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here