വനിതാ ടി20, ഓസ്‌ട്രേലിയക്ക് ഹാട്രിക് ലോകകിരീടം

വനിത ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഓസീസ്. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ കിരീടപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയ 19 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം തവണയാണ് ഓസീസ് ലോകകിരീടത്തില്‍ മുത്തമിടുന്നത്. ഇതുവരെ നടന്ന 8 ലോകകപ്പുകളില്‍ ഓസീസിന്റെ ആറാം കിരീടനേട്ടം കൂടിയാണിത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സേ നേടാനായുള്ളൂ. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 48 പന്തില്‍ 61 റണ്‍സെടുത്ത ഓപ്പണര്‍ ലൗറ വോള്‍വാര്‍ട്ടിന് മാത്രമേ ഓസീസ് സ്‌കോറിന് മുന്നില്‍ പൊരുതി നില്‍ക്കാനായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഓപ്പണര്‍ ബേത് മൂണിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവിലാണ് മോശമല്ലാത്ത വിജയലക്ഷ്യം ഉയര്‍ത്തിയത്. 53 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 74 റണ്‍സാണ് മൂണി നേടിയത്.

സ്‌കോര്‍: ഓസ്‌ട്രേലിയ – 6/156 ( 20 ഓവര്‍), ദക്ഷിണാഫ്രിക്ക – 6/137 ( 20 ഓവര്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News