സിപിഐഎം ജാഥയെ ബിജെപി ഭയക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ ബിജെപി ഭയക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജാഥ തൃശൂര്‍ വിടുമ്പോള്‍ അമിത് ഷാ തൃശൂരിലെത്തുന്നു. ജോഡോ യാത്രകള്‍ വന്നു പോയപ്പോഴൊന്നും അമിത് ഷാമാരും ബിജെപിയും കേരളം സന്ദര്‍ശിച്ചിട്ടില്ലെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു. സിപിഐഎമ്മിന്റെ ജാഥയെ ബിജെപി ഭയക്കുന്നു എന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ജാഥ മലപ്പുറം ജില്ലയില്‍ പര്യടനം തുടരുകയാണ്. ആയിരങ്ങളാണ് ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും സ്വീകരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തുന്നത്. രണ്ടാം ദിനമായ ഇന്ന് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലാണ് പര്യടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News