കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പെന്‍ഷന്‍ വിതരണത്തിന് തടസമാകുന്നു

നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം പൂര്‍ത്തിയായതായും ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍. പെന്‍ഷന്‍ നല്‍കാനുള്ള പണം കണ്ടെത്താന്‍ സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്പനി എടുക്കുന്ന താല്‍ക്കാലിക കടമെടുപ്പ് സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കുന്ന കേന്ദ്രനിലപാട് പെന്‍ഷന്‍ വിതരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും മന്ത്രി വ്യക്തമാക്കി. അതുകാരണം, പെന്‍ഷന്‍ വിതരണത്തിനുള്ള തുക ബജറ്റില്‍ നിന്നും മാറ്റിവയ്‌ക്കേണ്ടി വരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിടപ്പുരോഗികളുടെയും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരുടെയും കൂട്ടിരിപ്പുകാര്‍ക്ക് നല്‍കുന്ന ആശ്വാസകിരണം പെന്‍ഷന്‍ പദ്ധതിക്ക് മുടക്കം വരുത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. പണം അനുവദിക്കാത്തത് കൊണ്ടുള്ള പ്രശ്‌നമല്ല നിലവില്‍ ഉള്ളത്. താഴേ തലത്തിലുള്ള ചില പ്രായോഗിക പ്രശ്‌നമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

വില്‍പ്പന നികുതി പിരിച്ചെടുക്കുന്നതില്‍ സംസ്ഥാനം കൃത്യവിലോപം ഉണ്ടാക്കുന്നു എന്നത് തെറ്റിദ്ധാരണാപരമായ പരാമര്‍ശമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30% വര്‍ദ്ധനവ് ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായി. 26000 കോടി രൂപയുടെ അധിക വരുമാനമാണ് ഇതുവഴി ഉണ്ടായത്. എന്നാല്‍, നികുതി വെട്ടിക്കുറച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ ബാധിച്ചെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News