ചേര്‍ത്തലയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 28 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തൃശൂര്‍ മൂറ്റിച്ചൂര്‍ മേനോത്ത് പറമ്പില്‍ ശശിധരന്റെ മകന്‍ എംഎസ് സംഗീതാണ് പിടിയിലായത്. ബംഗളുരുവില്‍ നിന്ന് ഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 9000 രൂപയ്ക്കാണ് ഇയാള്‍ നാട്ടില്‍ വില്‍പ്പന നടത്തിയിരുന്നത്.

എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഷാഡോ സംഘത്തിന്റെ നീരിക്ഷണത്തിലായിരുന്നു സംഗീത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജെ റോയിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ബാബു, ഐബി പ്രിവന്റീവ് ഓഫീസര്‍ റോയി ജേക്കബ്, ഷിബു പി ബെഞ്ചമിന്‍, ഡി മായാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിഎം ബിയാസ്, പ്രതീഷ് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News