ദുര്‍ബ്ബലര്‍ക്ക് മുന്നില്‍ മുട്ടുമടക്കി ബാഴ്‌സ

സ്പാനിഷ് ലീഗില്‍ ദുര്‍ബ്ബലരായ അല്‍മെരിയോട് തോറ്റ് ബാഴ്‌സലോണ.  ലീഗില്‍ ഏറെ പിറകിലുള്ള അല്‍മെരിയക്കു മുന്നില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കറ്റാലന്‍ പട മുട്ടുമടക്കിയത്. ആദ്യ പകുതിയില്‍ ബിലാല്‍ ടൂറേ നേടിയ ഗോളിലാണ് അല്‍മെരിയ ബാഴ്‌സയെ അട്ടിമറിച്ചത്.

സ്പാനിഷ് ലീഗില്‍ രണ്ടാമതുള്ള റയല്‍ മഡ്രിഡിനു മേലുള്ള ലീഡ് രണ്ടക്കം കടത്താമെന്ന ബാഴ്‌സയുടെ മോഹത്തിനാണ് ഇതോടെ തിരിച്ചടിയായത്. പരാജപ്പെട്ടെങ്കിലും ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സ്പാനിഷ് ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന അല്‍മെരിയക്ക് അടുത്ത സീസണിലും ലീഗില്‍ തുടരാന്‍ കഴിയും എന്ന പ്രതീക്ഷ നല്‍കുന്നതാണ് ബാഴ്‌സക്കെതിരെ നേടിയ വിജയം.

തൊട്ടുമുമ്പുള്ള മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ യൂറോപ്യന്‍ ലീഗിലും ബാഴ്‌സ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. തുടര്‍ച്ചയായ 18 കളികളില്‍ നേടിയ വിജയവുമായി കളത്തിലിറങ്ങിയ ബാഴ്‌സലോണ മാഞ്ചസ്റ്ററിനെതിരെ 2-1 ന് തോറ്റ് ലീഗില്‍ നിന്നും പുറത്താകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News