ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ഇതിനായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ആയുധമാക്കുക എന്ന അജണ്ടയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് ഇത് വഴി കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സിപിഐഎം കുറ്റപ്പെടുത്തി.
ഈ സംസ്ഥാനങ്ങളില്‍ ജനാധിപത്യത്തിലൂടെ വിജയിക്കുന്നതില്‍ പരാജയപ്പെട്ട മോദി ഭരണം പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് ഇന്ത്യയിലെ ജനാധിപത്യത്തെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഭരണകക്ഷിക്കും അദാനിയുമായി എന്ത് ബന്ധമാണ് എന്ന ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കൂടിയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരായുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം എന്നും സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here