ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും ഒന്നിച്ച ‘വിക്രം വേദ’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2022 സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഇത് വരെ ഒടിടിയില്‍ റിലീസ് ചെയ്തിട്ടില്ല.സാധാരണ മറ്റു ചിത്രങ്ങള്‍ തീയേറ്റര്‍ റിലീസിന് ചെയ്ത് 2 മാസത്തിന് ശേഷം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനത്തിന് എത്തുന്നതാണ് പതിവ്. എന്നാല്‍ തീയേറ്ററില്‍ റിലീസ് ചെയ്ത് ശേഷം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോഴും ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്താത്തതാണ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്.
അതേ സമയം 150 കോടി മുതല്‍ മുടക്കില്‍ പുഷ്‌കര്‍-ഗായത്രി എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം തീയേറ്ററില്‍ വലിയ ചലനങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല. മാധവനും വിജയ് സേതുപതിയും തകര്‍ത്തഭിനയിച്ച പുഷ്‌കര്‍, ഗായത്രി തന്നെ സംവിധാനം നിര്‍വ്വഹിച്ച 2017 ജൂലൈയില്‍ റീലീസ് ചെയ്ത വിക്രം വേദ ‘ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഈ ചിത്രം.’വിക്രം വേദ’ ഒടിടിയില്‍ ഇറങ്ങുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷകളിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചക്രവര്‍ത്തി, നീരജ് പാണ്ഡെ, കിഷന്‍ കുമാര്‍, രാമചന്ദ്ര, ഭൂഷണ്‍ കുമാര്‍, എസ് ശശികാന്ത്, വിവേക് അഗര്‍വാള്‍ എന്നിവരാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രം എന്ന് ഒടിടിയില്‍ റിലീസ് ചെയ്യുമെന്നോ എത് പ്ലാറ്റ്‌ഫോം വഴിയാണ് പ്രദര്‍ശനത്തിനെത്തുന്നത് എന്നതിനെ സംബന്ധിച്ചോ ഔദ്യോഗിക തീരുമാനങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ചിത്രം ഉടന്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഒടിടി പ്രേക്ഷകര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here