കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്

കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ ശ്രീ പ്രഭാവര്‍മ്മ അര്‍ഹനായി.

55,555 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 31ന് കടമ്മനിട്ട സ്മൃതിമണ്ഡപത്തില്‍ നടക്കുന്ന 15-ാമത് സ്മൃതിദിനാചരണ ചടങ്ങില്‍ വച്ച് ഫൗണ്ടേഷന്‍ അധ്യക്ഷനും മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ എം.എ.ബേബി പുരസ്‌കാരം സമര്‍പ്പിക്കും സമ്മേളനം സാംസ്‌കാരികവകുപ്പ് മന്ത്രി ശ്രീ സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാര ജേതാക്കള്‍

1. ഒ എന്‍ വി കുറുപ്പ്

2. അശോക് വാജ്‌പേയ്

3. വി മധുസൂദനന്‍ നായര്‍

4. ചന്ദ്രശേഖര കമ്പാര്‍

5. മതി സുഗതകുമാരി

6. കെ ജി ശങ്കരപിള്ള

7. പ്രഭാവര്‍മ്മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News