റിലീസിന് മുമ്പ് 400 കോടി നേടുന്ന ആദ്യ തമിഴ് ചിത്രമായി ‘ലിയോ’

ചരിത്രം കുറിച്ച് ലോകേഷ് കനകരാജ് – തമിഴ് സൂപ്പര്‍ സ്റ്റാര്‍ ഇളയദളപതി വിജയ് ടീം. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ലിയോ’ ആണ് റിലീസ് ചെയ്യുന്നതിന് മുമ്പ് 400 കോടി നേടുന്ന ആദ്യ തമിഴ് ചിത്രമായി പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്. എസ്എസ് ലളിത്, ജഗദീഷ് പളനി സ്വാമി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതക്കള്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ നായ നായ ‘വിക്രം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരുക്കുന്ന ഗ്യാംഗ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്താണ് പ്രതിനായകനായി എത്തുന്നത്.

സംവിധായകന്‍ ഗൗതം മേനോന്‍, തൃഷ, പ്രിയാ ആനന്ദ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചനകള്‍.

സാറ്റലൈറ്റ്, ഡിജിറ്റല്‍, സംഗീതം, തിയേറ്റര്‍ അവകാശങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലൂടെയാണ് റിലീസിന് മുമ്പ് ‘ലിയോ’ 400 കോടി നേടിയത് എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി 120 കോടി രൂപയ്ക്ക് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം ഇതിനകം തന്നെ നെറ്റ്ഫ്‌ലിക്‌സിന് വിറ്റുകഴിഞ്ഞു. സാറ്റ്‌ലൈറ്റ് അവകാശം 70 കോടി രൂപയ്ക്ക് സണ്‍ ടിവി സ്വന്തമാക്കിയപ്പോള്‍ മൂസിക്ക് റൈറ്റ്‌സ് സോണി മ്യൂസിക് 18 കോടി രൂപയ്ക്കും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration