കേരള സ്ട്രൈക്കേഴ്സില്‍ നിന്നും ‘അമ്മ’ എന്ന പേര് നീക്കും

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായ കേരള സ്ട്രൈക്കേഴ്സുമായി ബന്ധമില്ലെന്ന് താരസംഘടനയായ അമ്മ. ടീമിന്റെ പേരിനൊപ്പമുള്ള ‘അമ്മ’ എന്ന പേര് നീക്കും. ലീഗ് മത്സരങ്ങള്‍ കളിക്കുന്നതില്‍ നിന്ന് താരങ്ങളെ വിലക്കിയിട്ടില്ലെന്ന് അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

കഴിഞ്ഞ 8 വര്‍ഷമായി താരസംഘടനയായ അമ്മ കേരള സ്ട്രൈക്കേഴ്സ് എന്ന ടീമിനൊപ്പമുണ്ട്. എന്നാല്‍ സിസിഎല്‍ മാനേജ്‌മെന്റുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് കേരള സട്രൈക്കേഴ്സിന്റെ പേരിനൊപ്പം അമ്മ ചേര്‍ക്കേണ്ടതില്ല എന്നു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. കുഞ്ചാക്കോ ബോബന്‍ ആണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറും.

കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍ ആയിരുന്നു മോഹന്‍ലാല്‍. ഈ സ്ഥാനത്ത് നിന്നും മോഹന്‍ലാലും പിന്മാറിയതോടെ താരം തന്റെ ചിത്രങ്ങള്‍ സിസിഎല്ലില്‍ ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സിസിഎല്ലില്‍ ഉപയോഗിച്ചിരുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തു.

മോഹന്‍ലാലിന് ടീമില്‍ ചെറിയ ഒരു ശതമാനം ഓഹരി മാത്രമാണുള്ളത്. കേരള സ്‌ട്രൈക്കേഴ്‌സുമായി അമ്മയ്ക്ക് യാതൊരു ബന്ധവുമില്ല എന്നാണ് ഇടവേള ബാബുവിന്റെയും പ്രതികരണം. നിലവില്‍ രാജ്കുമാര്‍ സേതുപതി, ഭാര്യ ശ്രീപ്രിയ, ഷാജി ജെയ്‌സന്‍ എന്നിവരാണ് ഇപ്പോള്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമസ്ഥര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News