കോണ്‍ഗ്രസ് നേതാവിനെ യുവതി വെടിവെച്ചുകൊന്നു

പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവിനെ യുവതി വെടിവെച്ചുകൊന്നു. തരണ്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാവായ മേജര്‍ സിംഗ് ദലിവാല്‍ ആണ് കൊല്ലപ്പെട്ടത്. നിരവധി തവണ യുവതി നേതാവിനുനേരെ വെടിയുതിര്‍ത്തു. വെടിയേറ്റ് വീണ ദലിവാല്‍ സംഭവസ്ഥലത്ത് മരിച്ചെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ യുവതിക്കായുള്ള പൊലീസ് പരിശോധന തുടരുകയാണ്.

നേതാവിന്റെ ബന്ധുവായ അമന്‍ എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഗുര്‍മീത് ചൗഹാന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി ദലിവാലിന്റെ ഉടമസ്ഥതയിലുള്ള വിവാഹ ഹാളില്‍ പുഷ്പാലങ്കാര ജോലി ചെയ്തുവരികയാണ് അമന്‍. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News