ഇഡി മേധാവി എസ്‌കെ മിശ്രയുടെ കാലാവധി നീട്ടിയ തീരുമാനം നിയമവിരുദ്ധമെന്ന് അമിക്യസ്‌ക്യൂറി

ഇഡി ഡയറക്ടര്‍ ശങ്കര്‍ കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാം തവണയും നീട്ടിയ തീരുമാനം നിയമവിരുദ്ധമാണെന്ന് അമിക്യസ്‌ക്യൂറി കെ.വി വിശ്വനാഥന്‍ സുപ്രീം കോടതിയില്‍. വിനീത് നാരായണ്‍, കോമണ്‍ കോസ് കേസുകളിലെ ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് കാലാവധി നീട്ടല്‍ എന്നും അമിക്യസ്‌ക്യൂറി സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കാലാവധി നീട്ടിയതിനെതിരായ വിവിധ ഹര്‍ജികളില്‍ മാര്‍ച്ച് 21ന് വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.

സിവിസി നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ആണ് എസ് കെ മിശ്രയുടെ കാലാവധി നീട്ടിയത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ സിവിസി നിയമത്തില്‍ വരുത്തിയ ഭേദഗതിയും നിയമവിരുദ്ധമാണെന്നാണ് അമിക്യസ്‌ക്യൂറി വിലയിരുത്തല്‍.

2018ലാണ് ശങ്കര്‍ കുമാര്‍ മിശ്രയെ ആദ്യമായി ഇഡി ഡയറക്ടറായി നിയമിച്ചത്. 2020ല്‍ എസ് കെ മിശ്രയുടെ കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് ഇഡിയുടെ കാലാവധി 3 വര്‍ഷമായി ഉയര്‍ത്തി കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനം സുപ്രീംകോടതി ശരിവച്ചെങ്കിലും 60 വയസ് പൂറത്തിയാക്കിയ മിശ്രയുടെ കാലാവധി നീട്ടരുതെന്ന് സുപ്രീകോടതി നിര്‍ദ്ദേശിച്ചിരുന്നു. പിന്നീട് ഇഡി ഡയറക്ടറുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടാന്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് 2021 ല്‍ കേന്ദ്രം പുറത്തിറക്കി. ഇതിനെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് നേതാക്കളായ ജയറാം ഠാക്കൂര്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ ആദ്യം അമിക്യസ്‌ക്യൂറിയുടെ വാദം കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇഡിയെ രാഷ്ട്രീയമുതലെടുപ്പുകള്‍ക്കായി കേന്ദ്രം ദുരുപയോഗം ചെയ്യുന്നു എന്ന വിമര്‍ശനങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് അമിക്യസ്‌ക്യൂറിയുടെ വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയുള്ള അന്വേഷണം തടയലാണ് സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയതിന് എതിരായ ഹര്‍ജിയുടെ ലക്ഷ്യമെന്ന് എതിര്‍ സത്യവാങ്മൂലത്തില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News