ടാര്‍ഗറ്റ് അടിസ്ഥാനത്തിലുള്ള ശമ്പള നിര്‍ദ്ദേശം തള്ളി: സിഐടിയു

കെഎസ്ആര്‍ടിസി മാനേജ്മെന്റിനെതിരെ സിഐടിയു. കെഎസ്ആര്‍ടിസിയിലെ ഭരണനിര്‍വ്വഹണ രംഗത്തെ പോരായ്മകള്‍ കാരണം സ്ഥാപനം കടുത്ത പ്രതിസസി നേരിടുകയാണെന്ന് സിഐടിയു വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളും നടപ്പാക്കിയില്ലെന്ന് സിഐടിയു കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികള്‍ക്കെതിരെ മാനേജ്മെന്റ് വലിയ ആക്ഷേപമുയര്‍ത്തുന്നുവെന്നും തൊഴിലാളികള്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നവരാണെന്ന് വരുത്തിതീര്‍ക്കുകയും ചെയ്യുന്നുവെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ടാര്‍ഗറ്റ് അടിസ്ഥാനത്തില്‍ ശമ്പളം നല്‍കുന്നത് അംഗീകരിക്കാനാകില്ല.

ഗ്രാമവണ്ടികള്‍ പോലുള്ള ലാഭകരമല്ലാത്ത സര്‍വീസുകളില്‍ ഇത് എങ്ങനെ നടപ്പാക്കുമെന്നും സിഐടിയു കുറ്റപ്പെടുത്തി. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം തുടരുമെന്നും സിഐടിയു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News