ത്രിപുരയില്‍ ബിജെപിക്ക് തുടര്‍ഭരണം പ്രവചിച്ച് സീ ന്യൂസിന്റെയും ഇന്ത്യാ ടുഡേയുടെയും എക്സിറ്റ് പോള്‍ പ്രവചനം. ബിജെപി 36 മുതല്‍ 45 സീറ്റ് നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. ഇടത് സഖ്യം 6 മുതല്‍ 11 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. തിപ്ര മോത അപ്രതീക്ഷിത മുന്നേറ്റം നടത്തുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.
ത്രിപുരയില്‍ ബിജെപി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനകള്‍ക്കിടയിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. സിപിഐഎം നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം മുന്നേറ്റം നടത്തുമെന്ന നിലയിലുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന തിപ്ര മോത പ്രത്യേക സംസ്ഥാനം എന്ന വാദത്തില്‍ ഉറച്ച് നിന്നതാണ് സഖ്യസാധ്യത ഇല്ലാതാക്കിയത്. ഒറ്റക്ക് മത്സരിച്ച തിപ്ര മോത പ്രതിപക്ഷ വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കിയെന്ന സൂചന കൂടിയാണ് എക്സിറ്റ്പോള്‍ ഫലങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here