ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കും: ശിശു ക്ഷേമ സമിതി

പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ശിശു ക്ഷേമ സമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. കുട്ടികളുടെ ശോഭനമായ ഭാവിയാണ് തങ്ങളുടെ ലക്ഷ്യമെന്നും ദത്തെടുക്കല്‍ നടപടികളെ കുറിച്ച് ബോധവത്കരണം നടത്തുമെന്നും, ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുമെന്നും ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ജി.എല്‍ അരുണ്‍ ഗോപി പറഞ്ഞു

സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായി ജി.എല്‍ അരുണ്‍ ഗോപിയും വൈസ് പ്രസിഡന്റായി പി സുമേശന്‍, ജോയിന്‍ സെക്രട്ടറിയായി മീര ദര്‍ശക്, ട്രഷറര്‍ കെ. ജയപാല്‍, എക്സിക്യൂട്ടീവ് അംഗങ്ങളായി എം.കെ പശുപതി, ഒ.എം ബാലകൃഷ്ണന്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക ഐഎഎസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

കുട്ടികളുടെ ശോഭനമായ ഭാവി മുന്‍ നിര്‍ത്തിയാകും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍. ദത്തെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയും ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുകയുമെന്ന് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ജി.എല്‍ അരുണ്‍ ഗോപി വ്യക്തമാക്കി.

ലഹരിക്കെതിരെയും അന്ധവിശ്വാസത്തിനെതിരെയും ക്യാമ്പെയിന്‍ നടത്തുമെന്നും അരുണ്‍ ഗോപി പറഞ്ഞു. സമിതി തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായിട്ടായിരുന്നു എല്‍ഡിഎഫ് പാനലിന്റെ വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration