മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് അവസാനിച്ചു

മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചു. ഏഴ് മണിക്ക് ആരംഭിച്ച പോളിങ് 3.00 മണി പിന്നിട്ടപ്പോള്‍ മേഘാലയില്‍ 63.91 ശതമാനം പോളിങ്ങും നാഗാലാന്‍ഡില്‍ 75.49 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലും 59 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാന്‍ഡിലും 60 അംഗ നിയമസഭ സീറ്റുകളില്‍ നിലവില്‍ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ്ങില്‍ ഇത്തവണ കാര്യമായ പുരോഗതിയാണ് ഉണ്ടായിരുന്നത്. മേഘാലയയില്‍ 21 ലക്ഷം വോട്ടര്‍മാരും നാഗാലാന്‍ഡില്‍ 13 ലക്ഷത്തോളം വരുന്ന വോട്ടര്‍മാരും ആണുള്ളത്.

തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നും പലതരത്തിലുള്ള പിന്തുണകളാണ് ഉണ്ടായത്. മേഘാലയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ ആദ്യ അഞ്ചു പേര്‍ക്കും കന്നി വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കിയിരുന്നു.

മേഘാലയയില്‍ 369 സ്ഥാനാര്‍ത്ഥികളും നാഗാലാന്‍ഡില്‍ 183 സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടിയത്. മേഘാലയയില്‍ എന്‍പിപിയും ബിജെപിയും ടിഎംസിയും കോണ്‍ഗ്രസും തമ്മിലാണ് ഏറ്റുമുട്ടിയത്. നാഗാലാന്‍ഡിലാകട്ടെ എന്‍ഡിപിപി-ബിജെപി സഖ്യവും എന്‍പിഎഫും തമ്മിലുള്ള വാശിയേറിയ മത്സരമാണ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here