നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിപിപി-ബിജെപി സഖ്യത്തിന് വന്‍ മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ബിജെപി സഖ്യത്തിന് 39 മുതല്‍ 49 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. എന്‍പിഎഫിന് 4 മുതല്‍ 8 സീറ്റ് വരെ ലഭിക്കും. കോണ്‍ഗ്രസിന് സീറ്റുകളൊന്നും ലഭിക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. അതേസമയം മറ്റുള്ളവര്‍ക്ക് 6 മുതല്‍ 17 വരെ സീറ്റ് ലഭിക്കുമെന്നും ഇന്ത്യാ ടുഡേ എക്സിറ്റ് പോള്‍ പ്രവചിക്കുന്നുണ്ട്.
60 സീറ്റുകളുള്ള നാഗാലാന്‍ഡില്‍ ഒരു മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചതിനെ തുടര്‍ന്ന് 59 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് നാഗാലാന്‍ഡ് നിയമസഭയില്‍ വേണ്ടത്.
അതേസമയം സംസ്ഥാനത്ത് ഇത്തവണ 75.49 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 13.16 ലക്ഷം വോട്ടര്‍മാരില്‍ 82.42 ശതമാനത്തിലധികം പേര്‍ വോട്ട് ചെയ്തു എന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 83.85 ശതമാനം ആയിരുന്നു സംസ്ഥാനത്തെ പോളിംഗ്. ചില നേരിയ അക്രമ സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ നാഗാലാന്‍ഡില്‍ വോട്ടിംഗ് സമാധാനപരമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വലിയ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here