ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

തൃശ്ശൂര്‍ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. പൂര ദിവസമായ നാളെ (28.02.2023) രാത്രി ഏഴിനും പത്തിനും ഇടയിലാണ് വെടിക്കെട്ട് നടത്താന്‍ അനുമതി ലഭിച്ചത്.

വടക്കാഞ്ചേരി എങ്കക്കാട് ദേശം ഭാരവാഹികള്‍ നല്‍കിയ അപേക്ഷയില്‍ തൃശ്ശൂര്‍ ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് റെജി പി ജോസഫാണ് വെടിക്കെട്ട് നടത്താന്‍ ഉത്തരവിട്ടത്. ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ പൊലീസിന് നിര്‍ദ്ദേശവും നല്‍കി.

തൃശൂര്‍ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ പൂരത്തോടനുബന്ധിച്ച് പറപ്പുറപ്പാടിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ ഫെബ്രുവരി 21ന് രാത്രി 8 മണിക്ക് വെടിക്കെട്ട് നടന്നിരുന്നു. ഉത്രാളിക്കാവില്‍ സാമ്പിള്‍ വെടിക്കെട്ടിനും പറയെഴുന്നള്ളിപ്പിനും അനുമതി ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration