മദ്യവര്‍ജ്ജനത്തിലും ഖാദി ഉപയോഗത്തിലും ഇളവ് പാടില്ല: വി എം സുധീരന്‍

കോണ്‍ഗ്രസ് പ്ലീനറിയിലെ പാര്‍ട്ടി ഭരണഘടനാ ഭേദഗതിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് വി എം സുധീരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധീരന്‍,
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചു. മദ്യവര്‍ജ്ജനത്തിലും ഖാദി ഉപയോഗത്തിലും ഇളവ് നല്‍കിയത് പ്രതിഷേധാര്‍ഹമാണെന്നും ആ നിലപാട് പിന്‍വലിക്കണമെന്നുമാണ് കത്തിലെ ആവശ്യം.

പാര്‍ട്ടി പ്രാഥമിക അംഗത്വത്തിനുള്ള വ്യവസ്ഥകളില്‍ മദ്യവര്‍ജ്ജനത്തിലും ഖാദി ഉപയോഗത്തിലും ഇളവ് നല്‍കിക്കൊണ്ടുള്ള തീരുമാനമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ചൊടിപ്പിച്ചത്. തീരുമാനം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമെന്ന് വി എം സുധീരന്‍ മമല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

പതിറ്റാണ്ടുകളായുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുദ്രാവാക്യമാണിത്. ഈ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുമ്പോള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും ഗാന്ധിയന്‍ മൂല്യങ്ങളെയും തള്ളിപ്പറയുകയാണ്. ഇക്കാലത്ത് ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടാത്തതുകൊണ്ടാണ് നിയമത്തില്‍ ഭേദഗതി എന്ന വാദം ന്യായീകരിക്കാനാവില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടുന്നു.

മദ്യത്തിന്റെ ഉപയോഗം ആരോഗ്യ- സാമൂഹ്യ പ്രശ്‌നമായി ഉയര്‍ന്നുവരുന്ന കാലത്താണ് ഇത്തരമൊരു ഭേദഗതിയെതെന്നതും ഗൗരവത്തോടെ കാണേണ്ടതുണ്ട്. തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സുധീരന്‍ പറയുന്നു. അതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്നാണ് പാര്‍ട്ടി അധ്യക്ഷനുള്ള കത്തില്‍ സുധീരന്‍ ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News