വിപണി മേഖലയില്‍ നേട്ടം കൊയ്യാന്‍ മുഖം മിനുക്കി നോക്കിയ

വിപണിയില്‍ നേട്ടം കൊയ്യാന്‍ നീണ്ട അറുപത് വര്‍ഷത്തോളം ബ്രാന്‍ഡിന് തിളക്കം നല്‍കിയ ലോഗോയ്ക്ക് വിടപറഞ്ഞ് നോക്കിയ. പുതിയ വിപണിതന്ത്രം മെനയുന്നതിന്റെ ഭാഗമായി നോക്കിയ പുതിയ ലോഗോ പുറത്തിറക്കി. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നോക്കിയ പുറത്തുവിട്ടത്. പുതിയ ഫോണ്ടില്‍ നോക്കിയ എന്ന് എഴുതിയിരിക്കുന്നതാകും കമ്പനിയുടെ പുതിയ ലോഗോ.

നേരത്തെ ഉണ്ടായിരുന്നത് നീല നിറത്തിലുള്ള ലോഗോ ആയിരുന്നുവെങ്കില്‍ ഇനി മുതല്‍ നിറം മാറ്റി ഉപയോഗിക്കുന്ന ലോഗോയാണ് കമ്പനി ഇറക്കുക. ടെക് ബ്രാന്‍ഡ് എന്ന നിലയില്‍ വമ്പന്‍ വികസനങ്ങളാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. മൊബൈല്‍ ഫോണിന് പ്രചാരം തുടങ്ങിയ കാലത്ത് ഏറ്റവുമധികം വിറ്റുപോയിരുന്ന മൊബൈല്‍ ബ്രാന്‍ഡില്‍ ഒന്നായിരുന്നു നോക്കിയ.

ലോക മാര്‍ക്കറ്റുകളില്‍ ഇന്ത്യ നോക്കിയയുടെ വലിയ വിപണികളിലൊന്നായിരുന്നു. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ വര്‍ധിച്ചതോടെ നോക്കിയയുടെ കീപാഡ് ഫോണുകള്‍ക്ക് വില്‍പ്പന കുറഞ്ഞു വന്നു. കാലത്തിനൊത്ത് പുത്തന്‍ മാറ്റം കൊണ്ടുവരാന്‍ വൈകിയത് മൂലം ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത നിലനിര്‍ത്തുന്നതിലും നോക്കിയ പരാജയപ്പെട്ടു. പിന്നീട് സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കിയെങ്കിലും മറ്റ് ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്താല്‍ കുറഞ്ഞ വില്‍പ്പനയാണ് നോക്കിയയ്ക്ക് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News