ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ത്രിപുരയില്‍ ഇടത് സഖ്യം 18 മുതല്‍ 24 സീറ്റ് വരെ നേടുമെന്ന് ടൈംസ് നൗവിന്റെ പ്രവചനം. സംസ്ഥാനത്ത് തിപ്ര മോതയും മുന്നേറ്റമുണ്ടാക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും പ്രവചനം.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറെ നിര്‍ണായകമായ മൂന്ന് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്ത് വന്നത്. ഇന്ത്യ ടുഡേയുടെ എക്സിറ്റ് പോള്‍ ഫലം ചൂണ്ടിക്കാട്ടുന്നത് ത്രിപുരയില്‍ ബിജെപി 36 മുതല്‍ 45 സീറ്റുകളും ഇടത് സഖ്യം 6 മുതല്‍ 11 സീറ്റുകളും തിപ്ര മോത 9 മുതല്‍ 16 വരെ സീറ്റുകളും നേടുമെന്നാണ്.

എന്നാല്‍ ടൈംസ് നൗവിന്റെ പ്രവചനം വ്യക്തമാക്കുന്നത് ബിജെപി 21 മുതല്‍ 27 സീറ്റുകളും ഇടത് സഖ്യം 18 മുതല്‍ 24 സീറ്റുകളും തിപ്ര മോത 12 മുതല്‍ 17 സീറ്റുകള്‍ നേടുമെന്നുമാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നേക്കുമെന്ന സൂചനകളാണ് ടൈംസ് നൗവിന്റെ പ്രവചനം ചൂണ്ടികാട്ടുന്നത്. സീ ന്യൂസിന്റെ പ്രവചനമാകട്ടെ ബിജെപി 29 മുതല്‍ 36 സീറ്റുകളും ഇടത് സഖ്യം 13 മുതല്‍ 21 സീറ്റുകളും തിപ്ര മോത 11 മുതല്‍ 16 സീറ്റുകള്‍ നേടുമെന്നുമാണ്.

മേഘാലയയുടെ കാര്യത്തില്‍ ടൈംസ് നൗ പ്രവചനം വ്യക്തമാക്കുന്നത് എന്‍പിപി 18 മുതല്‍ 26 സീറ്റുകളും ബിജെപി 3 മുതല്‍ 6 സീറ്റുകളും കോണ്‍ഗ്രസ് 2 മുതല്‍ 5 സീറ്റുകളും ടിഎംസി 8 മുതല്‍ 14 സീറ്റുകളും നേടുമെന്നാണ്. സീ ന്യൂസിന്റെ പ്രവചനത്തില്‍ മേഘാലയയില്‍ ബിജെപി 6 മുതല്‍ 11 സീറ്റുകളും എന്‍പിപി 21 മുതല്‍ 26 സീറ്റുകളും ടിഎംസി 8 മുതല്‍ 13 സീറ്റുകളും കോണ്‍ഗ്രസ് 3 മുതല്‍ 6 സീറ്റുകളും നേടുമെന്നാണ്.

സംസ്ഥാനത്ത് എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് എക്സിറ്റ് പോള്‍ ഫല പ്രവചനം. ഇന്ത്യ ടുഡെയുടെ എക്സിറ്റ് പോള്‍ പ്രവചനം അനുസരിച്ച് നാഗാലാന്‍ഡില്‍ ബിജെപി-എന്‍ഡിപിപി സഖ്യം 38 മുതല്‍ 48 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. അതേസമയം എന്‍പിഎഫും കോണ്‍ഗ്രസും 10 ല്‍ താഴെ ചുരുങ്ങുമെന്ന് എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ പരിതാപകരമായ തകര്‍ച്ചയാണ് കാണാന്‍ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News