പ്രാദേശിക മാധ്യമങ്ങൾ പറയുന്നു, ത്രിപുരയിൽ ഇടതുപക്ഷമെന്ന്

ത്രിപുരയില്‍ സിപിഐഎം നേതൃത്വത്തിലുള്ള ഇടത് സഖ്യത്തിന് നേട്ടമെന്ന് പ്രാദേശിക മാധ്യമങ്ങളുടെ പ്രവചനം. ത്രിപുരയിലെ പ്രാദേശിക മാധ്യമങ്ങളായ ഉദ്യോഗ് ടിവി 24*7, നോര്‍ത്ത് ഈസ്റ്റ് 24 തുടങ്ങിയ മാധ്യമങ്ങള്‍ പുറത്തുവിട്ട എക്‌സിറ്റ് പോളുകളിലാണ് സിപിഐഎം നേതൃത്വത്തിലുള്ള സഖ്യം വിജയം നേടുമെന്നുള്ള പ്രവചനം പുറത്തുവന്നത്. സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുസഖ്യം സ്വന്തം നിലയില്‍ കേവലഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മറ്റു ചില മാധ്യമങ്ങള്‍ ത്രിപുരയില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. ഇന്ത്യ ടുഡേയുടെ എക്‌സിറ്റ് പോള്‍ ഫലം ചൂണ്ടിക്കാട്ടുന്നത് ത്രിപുരയില്‍ ബിജെപി 36 മുതല്‍ 45 സീറ്റുകളും ഇടത് സഖ്യം 6 മുതല്‍ 11 സീറ്റുകളും തിപ്ര മോത 9 മുതല്‍ 16 വരെ സീറ്റുകളും നേടുമെന്നാണ്. എന്നാല്‍, ടൈംസ് നൗവിന്റെ പ്രവചനം വ്യക്തമാക്കുന്നത് ബിജെപി 21 മുതല്‍ 27 സീറ്റുകളും ഇടത് സഖ്യം 18 മുതല്‍ 24 സീറ്റുകളും തിപ്ര മോത 12 മുതല്‍ 17 സീറ്റുകളും നേടുമെന്നുമാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നേക്കുമെന്ന സൂചനകളാണ് ടൈംസ് നൗവിന്റെ പ്രവചനം ചൂണ്ടിക്കാട്ടുന്നത്.

സീ ന്യൂസിന്റെ പ്രവചനമാകട്ടെ ബിജെപി 29 മുതല്‍ 36 സീറ്റുകളും ഇടത് സഖ്യം 13 മുതല്‍ 21 സീറ്റുകളും തിപ്ര മോത 11 മുതല്‍ 16 സീറ്റുകളും നേടുമെന്നുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News