മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ 45-ാമത് ബോര്‍ഡ് യോഗത്തില്‍ 64 പദ്ധതികള്‍ക്ക് കൂടി ധനാനുമതി നല്‍കി. ഇതോടെ ആകെ 80,352 കോടി രൂപയുടെ 1057 പദ്ധതികള്‍ക്കാണ് ഇതുവരെ കിഫ്ബി അംഗീകാരം ലഭിച്ചത്.
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റോഡുവികസന പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുത്തതുള്‍പ്പെടെ 3414.16 കോടി രൂപയുടെ 36 പദ്ധതികള്‍ക്കും, കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിന് കീഴില്‍ 341.97 കോടി രൂപയുടെയും പദ്ധതികള്‍ക്ക് ധനാനുമതി ലഭിച്ചു.
കിഫ്ബിക്ക് മോട്ടോര്‍ വെഹിക്കിള്‍ ടാക്സ്-പെട്രോളിയം സെസ് ഇനത്തില്‍ സര്‍ക്കാര്‍ 12,606 കോടി നല്‍കിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ തടസ്സങ്ങളൊന്നുമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here