വിഴിഞ്ഞത്തെ യുവതിയുടെ മരണം കൊലപാതകം; കേസില്‍ വഴിത്തിരിവ്

തിരുവനന്തപുരം വിഴിഞ്ഞം കരിമ്പള്ളിക്കരയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ട യുവതിയുടെ മരണം കൊലപാതകം. സംഭവത്തില്‍ ഭര്‍ത്താവ് പിടിയിലായി. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദില്‍ഷന്‍ ഹൗസില്‍ പ്രിന്‍സിയെയാണ് വീടിനുള്ളിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് അന്തോണിദാസിനെ (രതീഷ് 36) കഴിഞ്ഞ ദിവസം വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. യുവതിക്ക് പരപുരുഷ ബന്ധമുണ്ടെന്ന പേരിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നല്‍കിയതായി വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു.

കൈലി ഉപയോഗിച്ച് പ്രിന്‍സിയുടെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് പ്രതി കൊല നടത്തിയത്. സംഭവത്തിന് ശേഷം കൊലയ്ക്ക് ഉപയോഗിച്ച കൈലി കടലില്‍ ഉപേക്ഷിച്ച് പ്രതി വേളാങ്കണ്ണിയില്‍ ഒളിവില്‍ പോകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News