സുഹൃത്ത് സ്വകാര്യ ചിത്രങ്ങള്‍ പങ്കുവച്ചു; എന്‍ജിനീയറിങ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കലിലാണ് തന്റെ സ്വകാര്യ ചിത്രങ്ങള്‍ ആണ്‍ സുഹൃത്ത് മറ്റുള്ളവരുമായി പങ്കുവെച്ചതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ബന്ധുവീട്ടില്‍ വെച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.

ബിരുദ വിദ്യാര്‍ഥിയായ ആണ്‍ സുഹൃത്തുമായി പെണ്‍കുട്ടി സൗഹൃദത്തിലായിരുന്നു. അതിനിടെ മറ്റൊരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായി പെണ്‍കുട്ടി അടുപ്പത്തിലായി. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും തമ്മില്‍ വഴക്കിടുകയും ആണ്‍സുഹൃത്ത് പെണ്‍കുട്ടിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ മറ്റ് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ചെയ്തു.

ഇതറിഞ്ഞ് പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News