സാമ്പത്തിക പ്രതിസന്ധി, പാക്കിസ്ഥാനില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ക്ഷാമം

ഏറെ കാലമായി പാക്കിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ക്ഷാമമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അവശ്യമരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ആശുപത്രികളില്‍ എത്താതായതോടെ സര്‍ജറികള്‍ മാറ്റിവെക്കേണ്ട സ്ഥിതിയാണെന്നാണ് ഒരു രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പനഡോള്‍, ഇന്‍സുലിന്‍, ബ്രൂഫെന്‍, ഡിസ്പിരിന്‍, കാല്‍പോള്‍, ടെഗ്രല്‍, ബുസ്‌കോപാന്‍, റിവോട്രില്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കാണ് ക്ഷാമം.

പാക്കിസ്ഥാനില്‍ മരുന്ന് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഭൂരിഭാഗം മരുന്നും വിദേശരാജ്യങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. ഡോളറിന്റെ ക്ഷാമവും പാക്കിസ്ഥാന്‍ രൂപയുടെ വിലയിടിവും കാരണം ഇറക്കുമതി ഫലപ്രദമായി നടക്കുന്നില്ല. ശമ്പളം നല്‍കുന്നതും ധനബില്ലുകള്‍ പാസാക്കുന്നതും പാക്കിസ്ഥാന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News