സിസോദിയയുടെ അറസ്റ്റ്, കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യത. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിതയെ കേസില്‍ സിബിഐ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചനകള്‍. ആന്ധ്രയില്‍ നിന്നുള്ള വൈഎസ്ആര്‍സിപി എംപി മഗുന്ത ശ്രീനിവാസുലു റെഡ്ഡി, മകന്‍ മഗുന്ത രാഘവ റെഡ്ഡി, അരബിന്ദോ ഫാര്‍മയുടെ സഹയുടമ ശരത് റെഡ്ഡി എന്നിവരെ കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ അന്വേഷണം നടത്തുക. ഇവരില്‍ രണ്ടു പേര്‍ ഇപ്പോള്‍ തന്നെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

മദ്യനയ അഴിമതിയിലൂടെ 90 മുതല്‍ 100 കോടി രൂപ വരെ എഎപിക്ക് ലഭിച്ചുവെന്നാണ് സിബിഐയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മനീഷ് സിസോദിയ കാബിനറ്റ് നോട്ടില്‍ തിരിമറി നടത്തിയെന്നും മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമെന്ന രീതിയില്‍ സ്വാധീനം ഉപയോഗിച്ചുവെന്നും സിബിഐ ആരോപിക്കുന്നു. കോടതി 5 ദിവസത്തേക്കാണ് സിസോദിയയെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

അതേസമയം, സിസോദിയയുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് എഎപി ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ബിജെപി ഓഫീസ് മാര്‍ച്ച് സംഘര്‍ഷഭരിതമായി. നേതാക്കളെ എഎപി ഓഫീസില്‍ കയറി പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News