ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം അര്‍ജന്റീനന്‍ താരം ലയണല്‍ മെസിക്ക്. കിലിയന്‍ എംബാപ്പെയേയും കരീം ബെന്‍സേമയേയും പിന്നിലാക്കിയാണ് ഫിഫയുടെ കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം മെസി സ്വന്തമാക്കിയത്. എഴാം തവണയാണ് മെസി ഈ നേട്ടം തന്റെ കൈപ്പിടിയില്‍ ഒതുക്കുന്നത്. സ്പാനിഷ് താരം അലക്‌സിയ പ്യൂട്ടയാസ് ആണ് മികച്ച വനിതാ താരം. തുടര്‍ച്ചയായ രണ്ടാം തവണയാണ് അവര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.
എന്നാല്‍, മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം മാര്‍സിന്‍ ഒലെക്‌സി നേടി. 11 കളിക്കാരുടെ ചുരുക്കപ്പട്ടികയില്‍ നിന്നും ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ എംബാപ്പെ നേടിയ ഗോളിനെയടക്കം പിന്തള്ളിയാണ് ഒലെസ്‌കി പോയ സീസണിലെ ഏറ്റവും മികച്ച ഗോളിനുടമയായത്. 2022 നവംബര്‍ 6ന് സ്റ്റാല്‍ റസെസോയ്ക്കെതിരെ ഒറ്റക്കാലില്‍ നേടിയ ഗോളാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
മികച്ച പുരുഷ ഗോള്‍ കീപ്പര്‍ അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ് ആണ്. ഇംഗ്ലണ്ടിന്റെ മേരി എര്‍പ്‌സ് ആണ് മികച്ച വനിതാ ഗോള്‍കീപ്പര്‍. മികച്ച പുരുഷ ടീം പരിശീലകനായി അര്‍ജന്റീനയുടെ ലയണല്‍ സ്‌കലോനിയും വനിതാ ടീം കോച്ചായി ഇംഗ്ലണ്ടിന്റെ സറീന വീഗ്മാനും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകരും സ്വന്തമാക്കി. ഫിഫ ഫെയര്‍ പ്ലേ പുരസ്‌കാരം ജോര്‍ഡജിയന്‍ ലോഷോഷ്വിലിക്കാണ് ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here