പഞ്ചാബ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു

പഞ്ചാബി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ ക്യാമ്പസിനുള്ളില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി. പട്യാല യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ (യുസിഒഇ) മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി നവ്‌ജോത് സിംഗാണ് (20) മരിച്ചത്.

കോളേജിനുള്ളിലേക്ക് പുറത്ത്‌നിന്നും എത്തിയ ഒരു സംഘം ആളുകളുമായുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നവ്‌ജോത് സിംഗിന്റെ വയറ്റില്‍ ഒന്നിലധികം കുത്തുകളേറ്റിട്ടുണ്ട്. സംഘര്‍ഷത്തിനിടയില്‍ മറ്റൊരു വിദ്യാര്‍ത്ഥിക്കും തലക്ക് പരുക്കേറ്റിട്ടുണ്ട്. കുത്തേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ സമീപത്തെ ഗവ. രജീന്ദ്ര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അക്രമികളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News