പത്തുവയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

ദില്ലിയില്‍ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ പ്രിന്‍സാണ്(24) അറസ്റ്റിലായത്. കുട്ടിയുടെ മൃതദേഹവും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും ഐഎംടി മനേസറിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെടുത്തു.

ബസായി ഗ്രാമവാസിയായ കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് കളിക്കാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. രാത്രി 7.30ഓടെ പ്രിന്‍സ് കുട്ടിയുടെ പിതാവിനെ വിളിച്ച് മോചനദ്രവ്യമായി രണ്ടു ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ് പ്രതിയെ പിടികൂടിയത്.

പ്രതി തട്ടിക്കൊണ്ടു പോകുമ്പോള്‍ കുട്ടി കളിസ്ഥലത്തായിരുന്നുവെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍(ക്രൈം) പ്രീത് പാല്‍ സാങ്വാന്‍ പറഞ്ഞു. ഇയാള്‍ കുട്ടിയെ ഐഎംടി മനേസറില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് കഴുത്തറുക്കുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയതായും കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തെന്നും എസിപി സാങ്വാന്‍ കൂട്ടിച്ചേത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News