ഓഫീസില്‍ ഉറക്കം, കഠിനാധ്വാനം, ഒടുവില്‍ എസ്തറിനെയും പിരിച്ചുവിട്ട് മസ്‌ക്

ജീവനക്കാരെ പിരിച്ചുവിടുന്നത് തുടര്‍ന്ന് ട്വിറ്റര്‍. ജീവനക്കാരിലെ 10 ശതമാനം പേരെയാണ് മസ്‌ക് പിരിച്ചുവിട്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ രാപകലില്ലാതെ മസ്‌കിന് വേണ്ടി പണിയെടുത്ത എസ്തര്‍ ക്രോഫോര്‍ഡും ഉള്‍പ്പെടുന്നു എന്നതാണ് അതിശയകരം. ട്വിറ്ററിന്റെ ബ്ലൂ വെരിഫിക്കേഷന്‍ സബ്സ്‌ക്രിപ്ഷന്‍ സംവിധാനത്തിനും വരാനിരിക്കുന്ന പേയ്‌മെന്റ് പ്ലാറ്റ്ഫോമിനും നേതൃത്വം നല്‍കിയിരുന്ന എസ്തര്‍ ക്രോഫോര്‍ഡ് ഓഫീസില്‍ തന്നെയായിരുന്നു ഉറക്കവും. സമയപരിധി പാലിക്കാന്‍ ട്വിറ്റര്‍ ഓഫീസില്‍ ഉറങ്ങുന്ന എസ്തറിന്റെ ഫോട്ടോ വൈറലായിരുന്നു.

ട്വിറ്ററില്‍ പുതിയ ടീമിനെ കൊണ്ടുവരികയാണ് മസ്‌കിന്റെ ലക്ഷ്യമെന്നാണ് സൂചന. അതിന്റെ ഭാഗമായാണ് പിരിച്ചുവിടലുകളെന്നാണ് പറയപ്പെടുന്നത്. മസ്‌ക് ചുമതലയേറ്റതിന് ശേഷമുള്ള നാലാമത്തെ കൂട്ടപ്പിരിച്ചുവിടലാണിത്. 200ഓളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News