ഒന്നര വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം, നടുങ്ങി രാജ്യം

ഒന്നര വയസുകാരിയുടെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു. ഗുജറാത്തിലാണ് സംഭവം. ഫെബ്രുവരി 25നാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചത്. അന്നുതന്നെ മൃതദേഹം അടക്കം ചെയ്തു. എന്നാല്‍, അടുത്ത ദിവസം മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്.

കുഴിയില്‍ നിന്ന് പുറത്തെടുത്ത നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുഞ്ഞിന്റെ ശരീരത്തില്‍ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിനായി രാജ്‌കോട്ടിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്കാദ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News