സിസോദിയ സുപ്രീംകോടതിയില്‍, ബജറ്റ് കൈലാഷ് ഗഹലോട്ട് അവതരിപ്പിച്ചേക്കും

ദില്ലി മദ്യനയ അഴിമതി ആരോപണത്തില്‍ സിബിഐ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു. സിസോദിയക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് സിംഗ്വി ഹാജരാകും. ധനകാര്യ മന്ത്രി കൂടിയായ സിസോദിയയെ മാര്‍ച്ച് 4 വരെ ദില്ലി റോസ് അവന്യൂ കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടതിനാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനുള്ള ചുമതല ഗതാഗത, റവന്യൂ മന്ത്രി കൈലാഷ് ഗഹലോട്ടിന് നല്‍കുമെന്നും എഎപി വൃത്തങ്ങള്‍ സൂചന നല്‍കി.

മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു എന്നിവര്‍ പ്രതികരണം രേഖപ്പടുത്തിയിരുന്നു. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുക സംഘപരിവാറിന്റെ സഹജസ്വഭാവമാണെന്നും അത്തരം ശ്രമങ്ങളിലെ ഏറ്റവും പുതിയ അധ്യായമാണ് മനീഷ് സിസോദിയയുടെ അറസ്റ്റെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് ഉയരുന്ന വാര്‍ത്തകളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിസോദിയയുടെ അറസ്റ്റിന് പിന്നില്‍ എന്നായിരുന്നു കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News