കാവിവല്‍ക്കരണത്തിന്റെ അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു

കാവിവല്‍ക്കരണത്തിന്റെ അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഗവര്‍ണറുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം തുറന്നുകാട്ടുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മലപ്പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതവിദ്യാഭ്യാസ മേഖല വളര്‍ച്ചയുടെ പടവിലാണ്. സര്‍വകലാശാലാ പ്രവര്‍ത്തനം താറുമാറാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. കോണ്‍ഗ്രസിനകത്ത് ആര്‍എസ്എസ് മനസ് ശക്തമാകുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News