പപ്പായ കൊണ്ടൊരു 65

നമ്മുടെ പറമ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന, പഴവര്‍ഗ്ഗത്തിലും പച്ചക്കറിയിലും ഉള്‍പ്പെടുന്ന ഒരു ഇനമാണ് പപ്പായ. പപ്പായ, കറുമൂസ, ഓമയ്ക്ക, കപ്പരയ്ക്ക എന്നിങ്ങനെ പല നാട്ടിലും പല പേരിലായിട്ടാണ് ഇത് അറിയപ്പെടുന്നത്. ഒട്ടേറെ ഗുണങ്ങളുള്ള പപ്പായ കറി വെച്ചും മെഴുക്കുപുരട്ടിയായുമൊക്കെയാണ് പൊതുവെ ഉപയോഗിക്കാറുള്ളത്. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി, പെട്ടെന്ന് തയ്യാറാക്കാന്‍ പറ്റുന്ന ഒരു വിഭവമാണ് പപ്പായ 65. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

പപ്പായ – 2 എണ്ണം
മുളകുപൊടി – 3 സ്പൂണ്‍
മഞ്ഞള്‍പൊടി – 2 സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ പൊടി – 3 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ
കറിവേപ്പില

തയ്യാറാക്കേണ്ട വിധം

പച്ച പപ്പായ നീളത്തില്‍ കനം കുറച്ച് അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത പപ്പായ വൃത്തിയായി കഴുകിയതിന് ശേഷം വെള്ളം തിളപ്പിച്ച് പാതി വേവിക്കുക. പിന്നീട് വെള്ളം ഊറ്റിയെടുത്ത് പപ്പായ ഒരു തുണി ഉപയോഗിച്ച് നനവ് മാറ്റിയെടുക്കുക. അതിനു ശേഷം മഞ്ഞള്‍പ്പൊടി, മുളകുപൊടി, കോണ്‍ഫ്ളോര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത പപ്പായ 30 മിനിട്ട് അടച്ചു വെക്കുക. ശേഷം, വെളിച്ചെണ്ണ ചൂടാക്കി പപ്പായ 3 മിനിട്ട് പൊരിച്ചെടുക്കുക. അവസാനമായി കറിവേപ്പില അതേ എണ്ണയില്‍ വറുത്തെടുത്ത് പപ്പായയുടെ മുകളില്‍ തൂവുക. സ്വാദേറിയതും രുചികരവുമായ പപ്പായ 65 തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News