ഊണിനൊപ്പം ടേസ്റ്റി ചിക്കന്‍കറി

ഊണിനൊപ്പം ഒരു ടേസ്റ്റി ചിക്കന്‍കറി ആയാലോ? രുചിയൂറുന്ന വ്യത്യസ്ത ചിക്കന്‍ കറികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് പരീക്ഷിച്ച് നോക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങള്‍

ചിക്കന്‍ – ആവശ്യത്തിന്
പച്ചമുളക്- 4 എണ്ണം
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ, ഉപ്പ്, കടുക്-ആവശ്യത്തിന്
മുളക്‌പൊടി -2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂണ്‍
വെളുത്തുള്ളി – 5 അല്ലി
സവാള- 5
തക്കാളി- 2
ഇഞ്ചി- 1
തേങ്ങാപ്പാല്‍- 1 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

ചിക്കന്‍ ചെറിയ കഷണങ്ങളായി അരിഞ്ഞ് ലേശം ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിച്ച് എടുക്കുക. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചതച്ച് എടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള, കറിവേപ്പില, തക്കാളി എന്നിവ വഴറ്റിയെടുക്കുക. ശേഷം, ചതച്ച കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കി മൂപ്പിക്കുക. പച്ചമണം മാറിക്കഴിയുമ്പോള്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. 5 മിനിട്ട് മൂടിവെച്ചതിനു ശേഷം നേരത്തെ വേവിച്ചു വെച്ച ചിക്കന്‍ ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം വീണ്ടും 10 മിനിട്ട് മൂടി വെച്ച് വേവിക്കുക. ശേഷം ഒരു കപ്പ് തേങ്ങാപ്പാല്‍ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. രുചിയേറും ചിക്കന്‍ കറി തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News