കൊച്ചിയില്‍ പൈപ്പ് പൊട്ടി, കടകളില്‍ വെള്ളം കയറി

ആലുവയില്‍ നിന്ന് കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടി. പാലാരിവട്ടം-തമ്മനം റോഡിലെ ജല അതോറിറ്റിയുടെ പൈപ്പാണ് പൊട്ടിയത്. റോഡിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകി. റോഡ് ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്ന് പാലാരിവട്ടം ഭാഗത്ത് ഗതാഗതം തടസപ്പെട്ടു. പരിസരത്തുള്ള കടകളിലും വെള്ളം കയറി.

ഇതേത്തുടര്‍ന്ന് ചിലയിടങ്ങളില്‍ രണ്ടു ദിവസത്തേക്ക് ജലവിതരണം മുടങ്ങും. ഇടപ്പള്ളി, തമ്മനം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല ഭാഗങ്ങളിലും ചളിക്കവട്ടം, ചങ്ങമ്പുഴ നഗര്‍, പോണേക്കര മേഖലയിലും ജലവിതരണം തടസപ്പെടും. നഗരത്തിലെ മറ്റു സ്ഥലങ്ങളില്‍ ജലവിതരണത്തിന്റെ അളവ് കുറയുമെന്നും ജലവകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News