ഗുജറാത്ത് വംശഹത്യയില്‍ സംഘപരിവാര്‍ കലാപകാരികള്‍ തീവെച്ചു കൊന്ന കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജാഫ്രിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം ന്യൂനപക്ഷങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി സംഘപരിവാര്‍ വിദ്വേഷരാഷ്ട്രീയം ശക്തമാക്കിയിരിക്കുന്ന കാലത്താണ് ഇഹ്‌സാന്‍ ജാഫ്രിയുടെ ജീവനെടുത്ത ആ കറുത്തദിനം മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം വിസ്മരിച്ച ആ ദിനം ഓര്‍മ്മിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയിലാണ് ജാഫ്രി കൊല്ലപ്പെട്ടത്. സംഘപരിവാര്‍ കലാപകാരികള്‍ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമിച്ചപ്പോള്‍ കോളനി നിവാസികള്‍ അഭയം തേടിയെത്തിയത് ജാഫ്രിയുടെ വീട്ടിലേക്കാണ്. പ്രാണരക്ഷാര്‍ത്ഥം തന്റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജാഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാന്‍ ഭരണകൂടം തയ്യാറായില്ല. തുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ തീവെപ്പില്‍ ജാഫ്രിയുള്‍പ്പെടെ 69 പേര്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെന്തുമരിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here