യുവതിയെ കഴുത്ത് ഞെരിച്ചു കൊന്ന ഭര്‍ത്താവ് പിടിയില്‍

വിഴിഞ്ഞം കരിമ്പള്ളിക്കരയില്‍ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദില്‍ഷന്‍ ഹൗസില്‍ പ്രിന്‍സിയെ (32) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അന്തോണിദാസാണ് (രതീഷ്- 36) വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ശനിയാഴ്ച രാത്രി ലുങ്കി കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് പ്രിന്‍സിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. സംഭവശേഷം പ്രതി വേളാങ്കണ്ണിയിലേക്ക് പോയി ഒളിവില്‍ കഴിയുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് സഹോദരിയുടെ വീട്ടിലായിരുന്ന പ്രിന്‍സിയെയും മക്കളെയും ശനിയാഴ്ച രാത്രി അന്തോണിദാസ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration